Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepa Das Munshi

വേ​ണു​ഗോ​പാ​ലി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്; ചെ​ന്നി​ത്ത​ല​യു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ദീ​പാ ദാ​സ് മു​ൻ​ഷി‌‌

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ‌​ട​ഞ്ഞു നി​ൽ​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്കം. ചെ​ന്നി​ത്ത​ല​യു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി‌‌ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ൽ ഘ​ട​ക ക​ക്ഷി​ക​ളു​മാ​യി സം​സാ​രി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്. വേ​ണു സ​ന്തു​ഷ്ട​നാ​ണെ​ന്നും നി​രാ​ശ​യി​ല്ലെ​ന്നും മു​ക​ളി​ലേ​ക്ക് പോ​കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെന്നും ദീ​പാ ദാ​സ് മു​ൻ​ഷി‌ പറഞ്ഞു.​ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി ഉ​ട​ൻ ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ചെ​ന്നി​ത്ത​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ ക്യാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള മ​റ്റ് പ​ദ​വി​ക​ളോ അ​ല്ലെ​ങ്കി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ളോ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up